ഇന്നത്തെ ഫുഡ് അടി പത്തേമാരിയിൽ

പത്തേമാരിയിൽ കയറി യാത്ര ചെയ്യുക മാത്രമല്ല ഇനി നല്ല ഉഗ്രൻ ഭക്ഷണവും കഴിക്കാം. ദുബൈലെ കറാമ വരെയൊന്ന് പോകണമെന്ന് മാത്രം. കറാമയിലെ അൽ ഹംസ ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ച പത്തേമാരി റെസ്റ്റോറന്റ് നടൻ മമ്മുട്ടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പത്തേമാരി സംവിധാനയകൻ സലിം അഹമ്മദ്, ഷെസാൻ ഗ്രൂപ്പ് സി ഇ ഒയും ചെയർമാനുമായ എ.കെ.അബ്ദുല്ല, പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.എ. അബ്ദുറഹിമാൻ, ഷെസൻ ഗ്രൂപ്പ് ജനൽ മാനേജർ ഹബീബ് അബ്ദുല്ല, ഓപ്പറേഷൻ മാനേജർ പി.ഉസ്മാൻ, യു.എ.ഇ. എക്‌സ്‌ചേഞ്ച് മാധ്യമ വിഭാഗം തലവൻ മൊയ്തീൻ കോയ, എന്നിവർ പങ്കെടുത്തു.
തുടർന്നു നടന്ന കലാപരിപാടികൾക്ക് ഗായകരായ താജുദ്ദീൻ വടകര, തൻസീർ കൂത്തുപറമ്പ്, നിസ്സാർ വയനാട്, ആസിഫ് കാപ്പാട്, ഫിറോസ് പയ്യോളി, സാദിഖ് സാഖി, രഞ്ജു ചാലക്കുടി എന്നിവർ നേതൃത്വം നൽകി. കലാഭവൻ അസ്‌കറും സംഘവും അവതരിപ്പിച്ച മാജിക് ഡാൻസും അരങ്ങേറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here