അവൻ എത്തുന്നു പുലി മുരുകൻ

മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ അരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ദിനം വൈശാഖൻതന്നെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 7 നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ഗ്രാഫിക്‌സ് ഉൾപ്പെടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നും വൈശാഖ് പറയുന്നു. കടുവയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെയും ശത്രുതതയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതൽമുടക്കുളള സിനിമ കൂടിയാണ്. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപ്പാടമാണ്.

പെരുന്നാൾ റിലീസായി ചിത്രം ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ഇതിൽ നിരാശരായിരുന്ന ആരാധകർ ിനി ഒക്ടോബർവരെ മാത്രം കാത്തിരുന്നാൽ മതിയാകും. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലസാണ് ചിത്രം വൈകിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. മൂവായിരത്തിലേറെ സ്‌ക്രീനുകളിലായി ആഗോള റിലീസാണ് ആലോചിക്കുന്നത്.

പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സാഹസിക സംഘട്ടന രംഗങ്ങളാണ് സിനിമയുടെ മാസ്റ്റർ പീസ്. ബാങ്കോക്കിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. കമാലിനി മുഖർജിയാണ് നായിക. ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡേ, ലാൽ, സുരാജ് വെഞ്ഞാറമ്മൂട്,ബാല എന്നിവരും ചിത്രത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top