ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഫാദർ ഉഴുന്നാലിന്റെ ഫോട്ടോയിൽ ദുരൂഹത
യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിന്റെ ചിത്രം ഫേസ്ബുക്കിൽ. ടോം ഉഴുന്നാലിന്റെ പുതിയ ചിത്രമാണ് അദേഹത്തിെൻറ ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ക്ഷീണിതനായി താടിവളർത്തി നിലയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, ചിത്രം ആരാണ് ഇട്ടിരിക്കുന്നതെന്നോ എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നോ വ്യക്തമല്ല. ഭീകരർ ഫേസ്ബുക് പേജ് ഹാക് ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ഫാദർ ഉഴുന്നാലിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഇപ്പോൾ തുടർച്ചയായി പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഫാദറിന്റെ സുഹൃത്തെന്ന പേരിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.
താനൊരു യൂറോപ്യൻ പുരോഹിതൻ അല്ലാത്തതിനാലാണ് തന്നെ രക്ഷിക്കാൻ നടപടിയൊന്നും ആരംഭിക്കാത്തതെന്നുമായിരുന്നു മുമ്പൊരിക്കൽ വന്ന പോസ്റ്റിലെ വാക്കുകൾ.
അതിനിടെ ഫാ. ടോമിനെ കണ്ണുകെട്ടിയശേഷം ക്രൂരമായി മർദിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉഴുന്നാലിന്റെ സുഹൃത്താണെന്ന പേരിൽ ഫോട്ടോയും പോസ്റ്റും ഷെയർ ചെയ്യുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത് ഫാദർ അല്ലെന്നും അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു.
തട്ടിക്കൊണ്ടുപോയി മാസങ്ങളായി വൈദികനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇതിനിടെയിലാണ് പുതിയ രൂപത്തിലുള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, വൈദികനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് കേന്ദ്രസർക്കാർ.
കഴിഞ്ഞ മാർച്ച് നാലിനാണ് യമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തിൽ എത്തിയ കലാപകാരികൾ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. പാലാ രാമപുരം സ്വദേശിയാണ് ഫാദർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here