ഇങ്ങനെ ഒക്കെ മാസ്സാകണേല്‍ ആ നടന്റെ പേര് ‘രജനികാന്ത്’എന്ന് ആയിരിക്കണം

കബാലിയ്ക്കായി എയര്‍ ഏഷ്യയുടെ വിമാനം ഒരുങ്ങിയത് ഇങ്ങനെയാണ്. വീഡിയോ കാണാം. കബാലിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ കരാറൊപ്പിട്ടിരുന്നു. ചിത്രത്തിലെ ഏതാനും രംഗങ്ങളില്‍ എയര്‍ ഏഷ്യ വിമാനം ഉപയോഗിച്ചിട്ടുമുണ്ട്.

റീലീസിംഗ് ദിനത്തില്‍ 6.10 ന് ബംഗളൂരുവില്‍ നിന്നും തിരിക്കുന്ന പ്രത്യേക വിമാനം 7.10 ന് ചെന്നൈയിലെത്തും. വൈകിട്ട് ഏഴു മണിക്ക് ചെന്നൈയില്‍ നിന്നും തിരിച്ച് പുറപ്പെടുന്ന വിമാനം എട്ടുമണിക്ക് ബംഗളൂരുവിലിറങ്ങും. വിമാന ടിക്കറ്റ്, പ്രദര്‍ശനം കാണുന്നതിനുള്ള ടിക്കറ്റ്, ഭക്ഷണം, സ്‌നാക്‌സ് എന്നിവയടക്കം 7860 രൂപയാണ് ഇതിന് ചെലവു വരിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top