Advertisement

ഇങ്ങനെയുമുണ്ട് ചിലർ!!

July 23, 2016
Google News 1 minute Read

”ചില കൂടിക്കാഴ്ചകൾ ദൈവനിശ്ചയമാണ്. കാലം എത്ര കഴിഞ്ഞാലും ഓർമ്മകൾക്ക് മേൽ മാറാല മൂടിയാലും കാണേണ്ടവർ തമ്മിൽ കാണുക തന്നെ ചെയ്യും. അല്ലാഹുവിന്റെ വിധിഹിതമായിരുന്നു ഈ വേർപിരിയലും ഒത്തുചേരലും.”ഹൈദരാബാദ് ഡിസിപി ഓഫീസിലിരുന്ന് നസിയ ബീഗം ഇത് പറയുമ്പോൾ അവരുടെ കണ്ണിൽ നിന്നൊഴുകിയ കണ്ണീരിൽ ഇല്ലാതായത് 25 വർഷത്തെ കാത്തിരിപ്പിന്റെ നൊമ്പരമാണ്.

hyderabad-reunite-eps-2രണ്ടര പതിറ്റാണ്ടിനു മുമ്പാണ് നസിയാബീഗത്തിന് തന്റെ മക്കൾ ആയിഷ റഷീദ് ഇദ് ഒബൈദിനെയും ഫാത്തിമ റഷീദ് ഇദ് ഒബൈദിനെയും വിട്ട് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോരേണ്ടിവന്നത്. തിരിച്ചറിവായ കാലം മുതൽ അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഈ മക്കൾ. ഒടുവിൽ എങ്ങനെയൊക്കെയോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ ഹൈദരാബാദിലെത്തി പോലീസിന്റെ സഹായം തേടി. നസിയാ ബീഗത്തിന്റെ പഴയ ഫോട്ടോ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് പോലീസ് അവരെ കണ്ടെത്തിയത്. തുടർന്നായിരുന്നു വികാരനിർഭരമായ ആ കൂടിക്കാഴ്ചയ്ക്ക് പോലീസ് അവസരമൊരുക്കിയത്.

368307C200000578-3703908-image-m-59_1469225139758നസിയാ ബീഗത്തിന് ഇപ്പോൾ 60 വയസ്സാണ് പ്രായം. മക്കളായ ആയിഷയ്ക്ക് 29 ഉം ഫാത്തിമയ്ക്ക് 26ഉം. 1981ലാണ് നസിയയെ യുഎഇ സ്വദേശി വിവാഹം ചെയ്ത് ഫുജൈറയിലേക്ക് കൊണ്ടുപോയത്. നാലു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഭർത്താവുമായി പിണങ്ങി നസിയക്ക് നാട്ടിലേക്ക് പോരേണ്ടി വന്നു. മക്കളെ കൂടെക്കൂട്ടാൻ കഴിഞ്ഞതുമില്ല.

രണ്ട് വർഷത്തിനു ശേഷം വീട്ടുകാർ നസിയയെ വീണ്ടും വിവാഹം കഴിപ്പിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ട്.ആദ്യവിവാഹത്തിലെ പെൺമക്കളെക്കുറിച്ച് നേരിയ ഓർമ്മ മാത്രമേ നസിയയ്ക്ക് ഉണ്ടായിരുന്നുള്ളു. ഇളയ മകളായ ഫാത്തിമയുടെ കയ്യിൽ ആറു വിരലുകളുണ്ട് എന്നതു മാത്രമാണ് ആ അമ്മയ്ക്ക് പോലീസിനോട് പറയാനുണ്ടായിരുന്ന അടയാളം. ഇത് സ്ഥിരീകരിച്ച ശേഷമാണ് നസിയാ ബീഗത്തെ കാണാൻ യുഎഇയിൽ നിന്നെത്തിയ ആയിഷയെയും ഫാത്തിമയെയും പോലീസ് അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here