കാലിലെ പരിക്ക്: കമല്‍ ഹാസന് ഒരു മാസം വിശ്രമം

ഓഫീസിലെ ഗോവണിപടിയില്‍ നിന്ന് വഴുതി വീണ് പരിക്കേറ്റ നടല്‍ കമല്ഹസ്സന് ഒരു മാസം വിശ്രമം വേണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. രണ്ടാഴ്ച മുന്നെയാണ് കമലിന് വീണ് പരിക്കേറ്റത്. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സബാഷ് നായിഡുവിന്റെ ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News