ചരിത്രമെഴുതി സോളാര്‍ ഇംപള്‍സ് തിരിച്ചെത്തി

ചരിത്രം രചിച്ച് സോളാർ ഇംപൾസ്- 2, വിമാനം തിരിച്ചെത്തി. ഒരു തുള്ളി ഇന്ധനം പോലും ഉപയോഗിക്കാതെ 35000 കിലോമീറ്ററാണ് ഇംപള്‍സ് സഞ്ചരിച്ചത്. ഇന്ന് രാവിലെ ഉലകം ചുറ്റി ഇംപള്‍സ് തിരിച്ചെത്തി.  അബുദാബിയിലാണ് വിമാനം തിരിച്ചിറങ്ങിയത്.

പൂർണ്ണമായും സൗരോർജ്ജത്തിലായിരുന്നു സോളാര്‍ ഇംപള്‍സിന്റെ സഞ്ചാരം. 35000 കിലോമീറ്റര്‍ ഇത് പറന്നു. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഇതിന്റെ വേഗത. കെയ്‌റോയില്‍നിന്ന് 2015 മാർച്ചിലാണ് ഈ വിമാനം യാത്ര തിരിച്ചത്.
അബുദാബിയിലെ പുനരുത്പാദക ഊര്‍ജ കമ്പനിയായ മസ്ദാറിന്‍റെ സഹായത്തോടെയാണ് വിമാനം നിര്‍മ്മിച്ചത്. നിരവധി പരീക്ഷണപ്പറക്കലുകൾക്ക് ശേഷമാണ് യാത്ര തിരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top