കാർഗിൽ ഓർമ്മകളിൽ ഈ ജവാനുമുണ്ട് ഒരിടം

കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ആദ്യ ബ്ലേഡ് റണ്ണർ മേജർ ഡി പി സിങിനായി തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടമായെന്ന് കരുതിയിടത്തുനിന്ന് നിശ്ചയ ദാർഢ്യംകൊണ്ട് ഉയർന്നുവന്ന ജവാൻ.

മരിച്ചുവെന്ന് വിധി എഴുതുയെങ്കിലും എവിടയോ ഒരു ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നു മേജർ ഡി പി സിങിന്. എന്നാൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ അദ്ദേഹത്തിന് ഒരുകാൽ നഷ്ടപ്പെട്ടു. യുദ്ധത്തിൽ നഷ്ടപ്പെട്ട വലതുകാലിന് പകരം ബ്ലേഡുമായി ഓടുന്ന ഇന്ത്യയുടെ ആദ്യത്തെ ബ്ലേഡ് റണ്ണറായി സിങ്. ഇന്നലെ കാർഗിൽ ദിനം ആഘോഷിച്ച ദിവസം മേജർ ഡി പി സിങിനെയും ആദരിക്കുകയാണ് രാജ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top