”വിവാഹമോചനത്തിന്റെ കാരണം ഇതാണ്”

 

അമലാ പോളും എ.എൽ.വിജയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തയോടുള്ള വിജയുടെ പ്രതികരണം എത്തി. ‘ഇപ്പോൾ ഇതിനെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങൾ ഇതിൽ ബന്ധപ്പെട്ട് കിടക്കുന്നു.എന്തു തന്നെ ആയാലും ഞാൻ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും’ എന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.

ഇരുവരും വേർപിരിയാനൊരുങ്ങുന്നെന്ന വാർത്ത ദേശീയമാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. വിവാഹശേഷം അമല തുടരെത്തുടരെ ചിത്രങ്ങളിൽ കരാർ ഒപ്പിട്ടത് വിജയുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയതാണ് വിവാഹമോചനത്തിന്റെ വക്കിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്നാണ് അഭ്യൂഹം. 2014 ജൂൺ 12നായിരുന്നു വിവാഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top