ജയലളിതയായി കങ്കണ; ‘തലൈവി’യുടെ ടീസർ പുറത്ത്

തമിഴ് നാട് മുൻ മുഖ്യമന്ത്രിയുടെ ബയോപിക് ‘തലൈവി’യുടെ ടീസർ പുറത്ത്. എഎൽ വിജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കങ്കണ റണൗട്ടാണ് പുരൈഴ്ചി തലൈവി ജയലളിതയായി തിരശീലയിൽ.

രണ്ട് ഗെറ്റപ്പിലായി കങ്കണയെത്തുന്ന സിനിമയിൽ പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെയാണ് താരം ഒരു ഗെറ്റപ്പിൽ ജയയെ അവതരിപ്പിക്കുന്നത്.

തമിഴിലും ഹിന്ദിയിലുമാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിൽ എംജിആർ ആയി എത്തിയിരിക്കുന്നത് അരവിന്ദ സ്വാമിയാണ്.

ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജിവി പ്രകാശാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More