വിവാഹ മോചനത്തിന് കാരണം വിജയ് യുടെ വീട്ടുകാര്‍

അമലപോള്‍-വിജയ് വിവാഹമോചനത്തിന് കാരണം വിജയുടെ വീട്ടുകാരാണെന്ന് കുടുംബ സുഹൃത്ത്. ഇരുവരുടേയും ഇടയില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായരുന്നില്ല വീട്ടുകാരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് കുടുംബസുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ഇരുവരും ഒരുമിച്ച് സിനിമയില്‍ നിന്ന് ബ്രേയ്ക്ക് എടുക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അമലയ്ക്ക് മുമ്പേ തന്നെ കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായി വന്നു.
ഈ സമയത്ത് വിജയുടെ വീട്ടുകാര്‍ അമലയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് വിജയിക്കും അറിയാമത്രേ. പീഡനം പരിധി വിട്ടപ്പോഴാണ് ബന്ധം വിവാഹ മോചനത്തിലേക്ക് എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top