ഇനി ഹെൽമെറ്റ് ഇല്ലെങ്കിലും പെട്രോൾ ലഭിക്കും

ഹെൽമെറ്റ് ഇല്ലെങ്കിൽ പമ്പുകളിൽനിന്ന് പെട്രോൾ ലഭിക്കില്ലെന്ന ഉത്തരവ് ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ തിരുത്തി. ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോൾ നൽകും. മുൻ ഉത്തരവ് കർശനമാക്കില്ലെന്നും ഹെൽമറ്റ് ധരിക്കേണ്ടതിൻറെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്ന തെന്നും ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ ടോമിൻ തച്ചങ്കരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണർമാരെയും അറിയിച്ചിട്ടുണ്ടെ ന്നും തച്ചങ്കരി പറഞ്ഞു.

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമെറ്റില്ലെങ്കിൽ പെട്രോൾ ലഭിക്കി ല്ലെന്ന് ടോമിൻ ജെ തച്ചങ്കരി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഓഗസ്ത് 1 മുതൽ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ തീരുമാനം നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

ഇരുചക്രവാഹനയാത്രക്കാർക്ക് ഹെൽമെറ്റ് കർശനമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നുമുതൽ പരിശോധനയും ബോധവൽക്കരണവും നടത്താൻ തിരുത്തിയ ഉത്തരവിൽ പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ ഉപദേശവും ലഘുലേഖകളുടെ വിതരണവും നടക്കും. അതേസമയം, തുടർച്ചയായി ഹെൽമെറ്റ് ധരിക്കാത്തവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top