Advertisement

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

May 10, 2024
Google News 1 minute Read

തൃശൂർ മൂന്നുപീടികയിൽ ഒരു സംഘം യുവാക്കളെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. മൂന്നുപീടിക സ്വദേശി നവീൻ, അശ്വിൻ എന്നിവർക്ക് മർദ്ദനത്തിൽ പരുക്കേറ്റു. ക്രൂര മർദ്ദനത്തിൽ പരുക്കേറ്റ യുവാക്കൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഹെൽമറ്റ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഇടപ്പെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Story Highlights : Argument over Helmet youth Beaten

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here