മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെടാത പോയ രണ്ടാം ഭാഗമാണ് ചെങ്കോല്‍

prithviraj

മോഹന്‍ലാലിന്റെ കീരിടം എന്ന സിനിമയുടെ തുടര്‍ച്ചയായി എത്തിയ ചെങ്കോല്‍ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ രണ്ടാംഭാഗമാണെന്ന് നടന്‍ പൃഥിരാജ്.  ട്വിറ്റര്‍ അക്കൗണ്ടിലാണ് പൃഥ്വി ഈ പരാമര്‍ശം നടത്തിയത്. പൃഥിരാജിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പലരും ഈ പരാമര്‍ശത്തെ അനുകൂലിച്ചു.
1989 ജൂലൈ ഏഴിനാണ് കീരിടം ഇറങ്ങിയത്. സിബി മലയില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. കഥ ഒരുക്കിയത് മലയാളത്തിന്റെ പ്രിയപ്പെട്ട ലോഹിതദാസും. കിരീടത്തിന് ദേശീയതലത്തില്‍ പരാമര്‍ശങ്ങള്‍ ലഭിച്ചെങ്കിലും ചെങ്കോലിന് ജനശ്രദ്ധ പിടിച്ച് പറ്റാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top