കാവ്യമാധവനെയും പറ്റിച്ചു; പ്രതി പിടിയിൽ

നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയ ആള്‍ പിടിയില്‍. പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിന് കാവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കാവ്യയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്തതിന് പുറമെ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി അരവിന്ദ് പ്രചരിപ്പിച്ചു. നാല് വര്‍ഷമായി വ്യാജ അക്കൗണ്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കാവ്യയുടെ പേരില്‍ പന്ത്രണ്ടോളം വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top