ആ തമ്മിൽത്തല്ല് പ്രണയത്തിനു വേണ്ടിയായിരുന്നു!!

 

സർക്കാർ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പൊട്ടിക്കരഞ്ഞ എഐഎഡിഎംകെ എംപി ശശികല പുഷ്പയെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. മറ്റൊരു എംപിയായ തിരുച്ചി ശിവയെ വിമാനത്താവളത്തിൽ വച്ച് ശശികല തല്ലിയതായിരുന്നു സംഭവങ്ങൾക്ക് തുടക്കമിട്ടത്. ജയലളിതയെ അപകീർത്തിപ്പെടുത്തിയതിനാണ് തിരുച്ചി ശിവയെ താൻ തല്ലിയതെന്നായിരുന്നു ശശികലയുടെ വാദം. എന്നാൽ പാർട്ടി ഇതൊന്നും ചെവിക്കൊള്ളാതെ ശശികലയുടെ അംഗത്വം റദ്ദാക്കുകയാണ് ചെയ്തത്.തുടർന്നായിരുന്നു രാജ്യസഭയിലെ വികാരനിർഭര പ്രസംഗം.

എന്നാൽ,തമ്മിൽത്തല്ലുണ്ടായത് ജയലളിതയുടെ പേരിൽ ആയിരുന്നില്ലെന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എംപിമാർ തമ്മിലുള്ള പ്രണയം പൊളിഞ്ഞതാണ് തമ്മിൽത്തല്ലിൽ കലാശിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുച്ചി ശിവയും ശശികലയും കടുത്ത പ്രണയത്തിലായിരുന്നു എന്നതിന്റെ തെളിവായി ഇരുവരും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.ഈ ബന്ധത്തിൽ വിള്ളൽ വീണതാണ് ശശികലയെ പ്രകോപിതയാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top