Advertisement

സൗദിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുന്നു

August 3, 2016
Google News 0 minutes Read

സൗദിയിലെ പ്രതിസന്ധിയിലായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഇന്ന് പുലർച്ചെ വിഷയം ചർച്ചചെയ്യാനായി സൗദിയിലെത്തി. ഇന്ന് പുലർച്ചെ മൂന്നരമണിയോടടുത്ത് ജിദ്ദയിലെത്തിയ മന്ത്രിയെ അംബാസിഡർ അഹമ്മദ് ജാവേദ്, കോൺസുലേറ്റ് ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേഖ്, കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് മന്ത്രി വി.കെ. സിംഗിനെ സ്വീകരിച്ചത്.

ജിദ്ദയിലെത്തിയ മന്ത്രി വി.കെ. സിംഗ് ഇന്ന് ജിദ്ദയിലെ ലേബർ ക്യാമ്പുകൾ സന്ദർശിക്കുന്നില്ല. ഇന്ന് ജിദ്ദയിൽനിന്നും രാവിലെ ഒമ്പത്മണിയോടെ, റിയാദിലേക്ക് തിരിച്ച മന്ത്രി സൗദി അധികൃതരുമായി വിഷയം ചർച്ചചെയ്യും. ഇന്ന് രാത്രി റിയാദിൽനിന്നും തിരിക്കുന്ന മന്ത്രി നാളെ പുലർച്ചെ 5.30ന് മദീനയിലെത്തുന്ന ഈ വർഷത്തെ ആദ്യ ഹജജ് സംഘത്തെ സ്വീകരിക്കും. അതിനു ശേഷം വീണ്ടും ജിദ്ദയിലെത്തും. ജിദ്ദയിലെത്തിയ ശേഷം ഇന്ത്യൻ തൊഴിലാളികളെ കാണും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here