അത് ഇന്ത്യൻഹോക്കിയുടെ വസന്തകാലമായിരുന്നു….

 

ഒന്നിനെതിരെ 24 ഗോളുകൾ!! അങ്ങനെയൊരു ഒളിമ്പിക് വിജയമുണ്ടായിരുന്നു ഇന്ത്യൻ ഹോക്കി ടീമിന്. 1932ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലെ ആ ഹോക്കി റെക്കോഡ് ഇതുവരെയും തകർക്കപ്പെട്ടിട്ടില്ല എന്നത് ചരിത്രം. അന്ന് ആതിഥേയരായ അമേരിക്കയെ എട്ടുനിലയിൽ പൊട്ടിച്ച് ഇന്ത്യൻ ടീം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് അന്ന് ഇന്ത്യക്ക് സമ്മാനിച്ചത് എട്ട് ഗോളുകൾ. സഹോദരൻ രൂപ് സിംഗിന്റെ വക പത്ത് ഗോളും.

1928 മുതൽ 1964 വരെ മാന്ത്രികവടികളുമായി ഇന്ത്യ ഹോക്കി കളം വാഴുകയായിരുന്നു.ആറ് ഒളിമ്പിക്‌സുകളിൽ തുടർച്ചയായി ചാമ്പ്യന്മാർ. പിന്നീട് ഒരു വെള്ളിയും മൂന്നു വെങ്കലവും. പിന്നെ ലഭിച്ചത് 1980ൽ മോസ്‌കോ ഒളിമ്പിക്‌സിൽ ഒരു സ്വർണം കൂടി. പിന്നീട് രാജ്യം ഏറെ ദൂരം പിന്നിൽ പോയി.

india-hockey-647_080416045859ആ പഴയ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ഹോക്കിപ്പട സുവർണനേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.ലോകറാങ്കിങ്ങിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഇന്ത്യ.റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ മത്സരം നാളെയാണ്. അയർലൻഡിനെതിരെയാണ് ടീം കളത്തിലിറങ്ങുന്നത്.ആ നിമിഷങ്ങളിലേക്കുള്ള കാത്തിരിപ്പിലാണ് ഓരോ ഇന്ത്യക്കാരനും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top