റിയോ. ലോകം ത്രസിക്കാന്‍ ഇനി മണിക്കൂറുകള്‍.
ലോകം മുഴുവന്‍ ഇനി പതിനേഴ് നാള്‍ ബ്രസീലിലേക്ക് കണ്‍തുറക്കും. ഭൂമിയുലെ കളിയുടെ ഉത്സവം, ഒളിംപിക്സിന് റിയോയില്‍ തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍.
ആദ്യമായാണ് തെക്കേ അമേരിക്ക ഒളിംപിക്സിന് ആതിഥേയമരുളുന്നത്. അഞ്ച് നഗരങ്ങളിലായി 33 വേദികളാണ് ഒരുങ്ങുന്നത്. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വേദികള്‍.രണ്ട് കൊല്ലം മുതല്‍ ലോകക്കപ്പ് ഫുട് ബോള്‍ നടന്ന മാരക്കാനയിലാണ് ചടങ്ങിന്റെ ഉദ്ഘാടനം. ബ്രസീല്‍ ആഘോഷത്തിലാണ്. ഉദ്ഘാടനത്തിന് എന്തൊക്കെ അത്ഭുതങ്ങളാണ് ഉദ്ഘാടന ചടങ്ങ് കാത്തു വച്ചിരിക്കുന്നതെന്ന കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ കൂടിയാണ് ഇനിയുള്ളത്. ഏതാണ്ട് 300 കോടി ജനങ്ങള്‍ ടെലിവിഷനിലൂടെ ഉദ്ഘാടന ചടങ്ങ് കാണുമെന്നാാണ് പ്രതീക്ഷിക്കുന്നത്.
ലോകപ്രശസ്ത കലാകാരനും ടോറിനോ, സോചി ശൈത്യകാല ഒളിമ്പിക്സ്, 2014 പാരലിമ്പിക്സ് എന്നിവയുടെ ഉദ്ഘാടന–സമാപന പരിപാടികളുടെ സംവിധായകനുമായ മാര്‍കോ ബാലിച്ചാണ് ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയിരിക്കുന്നത്. സുസ്ഥിരത, പുഞ്ചിരി, ‘ഗാംബിയാറ’ എന്നീ മൂന്ന് തൂണുകളിലാണ് ഉദ്ഘാടനച്ചടങ്ങ് ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്. പാഴ്വസ്തുക്കളില്‍നിന്ന് സുന്ദരമായ രൂപങ്ങളുണ്ടാക്കുന്ന ബ്രസീലിലെ കലാരൂപമാണ് ഗാംബിയാറ.
ഇന്ത്യയും പ്രതീക്ഷയിലാണ്. മെഡല്‍ നേട്ടത്തില്‍ ലണ്ടനേക്കാള്‍ മുന്നിലെത്തുകയാണ് ഇന്ത്യുടെ ലക്ഷ്യം. . ശനിയാഴ്ച 4.30നാണ് തെളിയുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here