Advertisement

ധനുഷ് ആണോ ആ വില്ലൻ???

August 6, 2016
Google News 1 minute Read

 

തെന്നിന്ത്യൻ ചലച്ചിത്രതാരം അമലപോൾ വിവാഹമോചന ഹർജി ഫയൽ ചെയ്തു.ചെന്നൈയിലെ കുടുംബകോടതിയിൽ അഭിഭാഷകൻ സായിബ് ജോസ് കിടങ്ങൂർ വഴി ഹർജി സമർപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

001_IMG_6850അമലപോളും സംവിധായകൻ എ എൽ വിജയും വേർപിരിയുകയാണെന്ന വാർത്ത പുറത്തുവന്നതുമുതൽ അമലയുടെ ഭാഗത്തു നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. വിവാഹശേഷവും സിനിമയിൽ തുടർന്നത് വിജയുടെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലായിരുന്നെന്നും ഇതാണ് വിവാഹമോചനത്തിലെത്തി നിൽക്കുന്നതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതു നിഷേധിച്ച വിജയ് പറഞ്ഞത് ഇരുവർക്കുമിടയിലുള്ള വിശ്വാസ്യത തകർന്നതാണ് കാരണമെന്നും അമലയുടെ അഭിനയജീവിതമല്ല പ്രശ്‌നമെന്നുമാണ്. ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നതിൽ ഏറെ വേദനയുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.എന്നാൽ,തനിക്കു പറയാനുള്ളതൊക്കെ കോടതിയിൽ പറയാം എന്ന നിലപാടിലാണ് അമല.

1469257233_amala-paul-her-husband-al-vijayഅതേസമയം,ഒരു തമിഴ്‌നടനുമായുള്ള അടുപ്പമാണ് അമല വിജയ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്ന തരത്തിൽ വിജയുടെ പിതാവ് ഒരു തമിഴ്ചാനലിനോട് പറഞ്ഞിരുന്നു.ഇതേചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഗോസിപ്പുകൾ പരക്കുന്നത്. ആ നടൻ ധനുഷ് ആണ് എന്ന സൂചനകളാണ് സിനിമാവൃത്തങ്ങൾ നല്കുന്നത്.ധനുഷിനൊപ്പമുള്ള ചിത്രത്തിലാണ് അമല ഇപ്പോൾ അഭിനയിക്കുന്നതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here