അന്നത്തെ ലഡു തൊണ്ടയിൽ കുരുങ്ങിയതോ!!!

 

കെ.എം.മാണിയ്‌ക്കെതിരെ ഒളിയമ്പായി വി ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ബഹളത്തെയും കടുത്ത എതിർപ്പുകളെയും അവഗണിച്ച് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചതിന്റെ സന്തോഷം ലഡ്ഡു വിതരണം ചെയ്താണ് യുഡിഎഫ് ആഘോഷിച്ചത്.ആ സന്ദർഭത്തെ ഉദ്ധരിച്ചാണ് ബൽറാമിന്റെ പോസ്റ്റ്.കോണ്‍ഗ്രസിനെയും പരോക്ഷമായി പരിഹസിച്ചിട്ടുണ്ട് ഇതിലൂടെ.

Capture
നിയമസഭയിൽ പ്രത്യേകബ്ലോക്കായി ഇരിക്കാനുള്ള കേരളാ കോൺഗ്രസിന്റെ തീരുമനത്തിനുള്ള പ്രതികരണമാണ് ഇതെന്ന് വ്യക്തം.അന്നത്തെ ആഘോഷത്തിൽ നിന്ന് വിട്ടുനിന്ന തന്റെ നിലപാട് ശരിയായിരുന്നു എന്ന സൂചനയും ബൽരാം നല്കുന്നു. മാണിയും കൂട്ടരും പോയാലും കോൺഗ്രസിന് കുഴപ്പമില്ലെന്ന നിലപാടാണ് തനിക്കുമുള്ളതെന്നും ഇതിലൂടെ ബൽറാം പറയാതെ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top