മുസ്ലി പവർ എക്‌സ്ട്രാ ചതിച്ചു ;കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് ഉടമ അഴിക്കുള്ളിലാവും

 

വ്യാജപരസ്യം നല്കി ഉല്പന്നം വിറ്റഴിച്ചെന്ന കേസിൽ മുസ്ലി പവർ എക്‌സ്ട്രാ കമ്പനി ഉടമയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ.5000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു.കുന്നത്ത് ഫാർമസ്യൂട്ടിക്കൽസ് ഉടമ കെ.സി.എബ്രഹാമിനെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.വിധി പറയുമ്പോൾ ഹാജരല്ലായിരുന്നതിനാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും കോടതി പുറപ്പെടുവിച്ചു.

13900686_738862586256102_581176550_n2007ലാണ് മാജിക്കൽ റെമഡീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. മറൈൻ ഡ്രൈവിലുള്ള ജിസിഡിഎ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഡ്രഗ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഉല്പന്നത്തിന്റെ പായ്ക്കറ്റുകളിലും ബ്രോഷറുകളിലും ഇത് സേവിക്കുന്നത് ലൈംഗികശേഷി വർധിപ്പിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു.ലൈംഗിക സുഖത്തിനായി ശാരീരിക ക്ഷമത വർധിപ്പിക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ ശിക്ഷാർഹമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top