ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ദളിത് സഹോദരങ്ങൾക്ക് മർദ്ദനം

മഹാരാഷ്ട്രയിലെ ഉനയുടെ ആവർത്തനം ആന്ധ്രപ്രദേശിലും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ചത്ത പശുവിന്റെ തൊലിയുരിച്ച ദലിത് സഹോദരങ്ങളെ കെട്ടിയിട്ട് മർദ്ദിച്ചു. ഗോ സംരക്ഷകരാണ് ദളിത് സഹോദരങ്ങളെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.
അമലാപുരം ജാനകിപേട്ട ഏരിയയിൽ തിങ്കളാഴ്ചയാണ് സംഭവം. ഇലക്ട്രിക് ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുത്ത മൊകാതി എലിസ, മൊകാതി ലാസർ എന്നിവരാണ് ഗോ രക്ഷകരുടെ ക്രൂരമർദനത്തിനിരയായത്. പ്രദേശത്തെ പച്ചക്കറി വിൽപനക്കാര ന്റെ, ഷോക്കേറ്റ് ചത്ത പശുവിൻറെ തോലെടുക്കുന്നതിനായി ദളിത് സഹോദരൻമാരെ കൂലിക്ക് വിളിക്കുകയായിരുന്നു.
അതേസമയം മോഷ്ടിച്ച പശുവിനെ കൊന്ന് തോലെടുത്തതാണെന്നാരോപിച്ച് 100 ഓളം ഗോ സംരക്ഷകർ സഹോദരൻമാരെ പിടികൂടി ആക്രമിക്കുകയായിരുന്നു. എന്നാൽ തോലെടുക്കാൻ ഇവരെ കൂലിക്ക് വിളിച്ചതാണെന്നറിഞ്ഞ നാട്ടുകാർ സംഭവത്തിൽ ഇടപെടുകയും അവശരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മർദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമാണ്.
സംഭവത്തിൽ പട്ടികജാതി പട്ടികവകുപ്പ് വർഗക്കാർക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനായുള്ള വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയവരിൽ ഗംഗാധർ, രമൺ എന്നീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.
ഇതേ വിഷയത്തിൽ കഴിഞ്ഞമാസം ഗുജറാത്തിലെ ഉനയിൽ നാല് ദലിത് യുവാക്കൾ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇവർ സ്വാതന്ത്ര ദിനത്തിൽ സ്വാതന്ത്ര പ്രഖ്യാപനം നടത്താൻ ഇരിക്കുകയാണ്. ദലിത് ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ഗോ സംരക്ഷകർ നടത്തുന്ന അക്രമങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. മോഡിയുടെ പ്രതികരണത്തിനെതിരെ വിഎച്പിയും ആർഎസ്എസു മടക്കം അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here