ത്രസിപ്പിക്കും ഈ പിങ്ക്
അമിതാബ് ബച്ചന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന പിങ്ക് എന്ന ക്രൈം ത്രില്ലറിന്റെ ട്രെയിലര്‍ ഇറങ്ങി. ബംഗാളി സംവിധായകന്‍ അനിരുദ്ധ് റോയ് ചൗധരിയുടെതാണ് സംവിധാനം. തപ്സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപക് എന്ന അഭിഭാഷകനായാണ് ബച്ചന്‍ ഈ ചിത്രത്തിലെത്തുന്നത്. ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഒരു സംഭവത്തിന് ദൃക്സാക്ഷികളാകേണ്ടി വന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സെപ്തംബര്‍ 16 ന് പിങ്ക് പ്രദര്‍ശനത്തിനെത്തും. .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here