മായില്ല ആ ചിരി

നടന് സാഗര്‍ ഷിയാസിനെ ഒാര്‍ക്കുന്നവരെല്ലാം ആ ചിരിയാകും ആദ്യമോര്‍ക്കുക. കോമഡി കാസറ്റുകള്‍ ഇറങ്ങിയ കാലം മുതല്‍ നമുക്ക് പരിചിതമാണ് ആ ചിരിയും ശബ്ദവും. ആ കാലഘട്ടത്തില്‍ ദിലീപ് നാദിര്‍ഷ, അബി എന്നിവരോടൊപ്പം തിളങ്ങി നിന്ന ശബ്ദമാണ് ഷിയാസിന്റേതും. ദേ മാവേലി കൊമ്പത്ത് സീരിസുകളില്‍ ആ ശബ്ദം പലകുറി നമ്മുടെ കാതുകളിലൂടെ കയറി പൊട്ടിച്ചിരിയിയി തിരിച്ച് ഇറങ്ങി.
മിമിക്രി താരങ്ങള്‍ ടെലിവഷനിലേക്കും സിനിമയിലേക്കും ചേക്കേറിയപ്പോഴേക്കും ഷിയാസും അവരോടൊപ്പം കൂടി. പിന്നീടങ്ങോട്ട് തെന്നിന്ത്യന്‍ താര രാജാവിന്റെ രൂപത്തിലും ഭാവത്തിലുമാണ് ഷിയാസിനെ മിമിക്രി ആരാധകര്‍ കണ്ടത്. സിനിമാല എന്ന ഹാസ്യപരിപാടിയുടേയും അവിഭാജ്യ ഘടമായിരുന്നു.
മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയായിരുന്നു ഷിഹാസിന്റെ സിനിമ പ്രവേശം. ബാംഗ്ളൂര്‍ ഡേയ്സ്, മായാവി, ഒന്നാമന്, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക്, ഉദയം, ദ കിങ് മേക്കര്‍ ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്ലാണം, കല്യാണഉണ്ണികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അമര്‍ അക്ബര്‍ ആന്റണിയാണ് അവസാന പടം. അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴ അടൂപറമ്പ് കമ്പനി പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. ഷൈനിയാണ് ഭാര്യ മക്കള്‍: ആലിയ, അമാന, അന്‍ഹ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here