കെ.എം മാണിയെ പ്രകോപിപ്പിക്കാന്‍ യു.ഡി.എഫ് ഇല്ല: രമേശ് ചെന്നിത്തല

ഇപ്പോഴുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ കേരളാ കോണ്‍ഗ്രസ്-എം നേതാവ് കെ.എം മാണിയെ പ്രകോപിപ്പിക്കാന്‍ യു.ഡി.എഫ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്കിയെന്നേയുള്ളു. ഇനിയുള്ള കാര്യങ്ങള്‍ കാത്തിരുന്ന് കാണാമെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ കെ.എം മാണിയുമായി ഒരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. കേരളാ കോണ്‍ഗ്രസ്-എം ഒരു പാര്‍ട്ടിയാണ്. അവര്‍ ഇപ്പോള്‍ ഒരു തീരുമാനം എടുത്തിരിക്കുന്നു. ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കെ.എം മാണി ഇന്നലെയും പറഞ്ഞത്. അതിനാല്‍ തല്ക്കാലം ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. കേരളാ കോണ്‍ഗ്രസ് വിട്ടുപോകണമെന്ന് ഒരിക്കലും യു.ഡി.എഫ് ആഗ്രഹിച്ചിട്ടില്ല.
കെ.എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗവും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയപ്പോള്‍, അതൊക്കെ അവരുടെ മനക്കോട്ടകള്‍ മാത്രമാണെന്നും അതിനെ ഗൗരവമായി കാണുന്നില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. യു.ഡി.എഫില്‍ നിന്ന് ഇനി ഒരുകക്ഷിയെയും വിട്ടുപോകുന്ന പ്രശ്നമില്ല. ദേശാഭിമാനിയുടെ മുഖപ്രസംഗം ഗൗരവമുള്ള കാര്യമായി കാണാത്തത് കൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നത്. കാരണം, അതൊക്കെ സി.പി.എമ്മിന്റെയും വ്യാമോഹം മാത്രമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here