ഇനി പ്രതീക്ഷ വെങ്കലം

മിക്‌സഡ് ഡെബിൾസ് ടെന്നീസ് സെമിയിൽ പരാജയപ്പെട്ടതോടെ വെങ്കല പ്രതീക്ഷയുമായി സാനിയ ബൊപ്പണ്ണ സഖ്യം ഇന്നിറങ്ങും. ഫൈനലിലെത്താൻ കഴിയാത്തതിനാൽ സഖ്യത്തിന് ഇനി വെങ്കലം മാത്രമാണ് പ്രതീക്ഷ.

ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപ്പാനക്‌ലൂസി ഹൃദേക്ക സഖ്യമാണ് എതിരാളികൾ. രാത്രി 8.30നാണ് മത്സരം.സെമിയിൽ ആദ്യസെറ്റ് നേടിയിട്ടും അമേരിക്കയുടെ വീനസ് വില്യംസ് രാജീവ് റാം സഖ്യത്തോട് സാനിയബൊപ്പണ്ണ സഖ്യം തോൽവി വഴങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യൻ മെഡൽ പ്രതീക്ഷ വെങ്കലത്തിലേക്ക് ചുരുങ്ങി.

സെമിയിൽ ജയിച്ചിരുന്നെങ്കിൽ സ്വർണ്ണം അല്ലെങ്കിൽ വെള്ളി മെഡൽ ഇന്ത്യയ്ക്കുറപ്പാമിയരുന്നു. സെമിയിൽ മികച്ച തുടക്കമിട്ട ഇന്ത്യൻ ജോഡി ആദ്യ സെറ്റ് 26 മിനിറ്റിനുള്ളിൽ സ്വന്തമാക്കി(സ്‌കോർ 6-2). ഇതോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയേറി. എന്നാൽ രണ്ടാം സെറ്റിൽ ഇന്ത്യൻ താരങ്ങൾ നിറം മങ്ങിയതോടെ വീനസ് വില്യംസും ഇന്ത്യൻ വംശജനായ രാജീവ് റാമും സെറ്റ് സ്വന്തമാക്കി (സ്‌കോർ 6-2).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top