എ ടി എം കൊള്ള; റുമേനിയക്കാർക്ക് മുംബയിൽ കൂട്ടാളികൾ

കേരളത്തിൽ വൻ എ ടി എം കൊള്ള നടത്തിയ റുമേനിയൻ സംഘത്തിനു മുംബൈയിൽ സഹായം ലഭിച്ചതിന് വ്യക്തമായ തെളിവുകൾ. . തട്ടിപ്പുസംഘത്തിൽ മുംബൈയിൽ തങ്ങിയ അഞ്ചാമനു വേണ്ടി എ.ടി.എമ്മിൽ നിന്നു പണം പിൻവലിച്ചതു ഒരു ഉത്തരേന്ത്യക്കാരനെന്നു തോന്നിക്കുന്ന ഒരാളാണ്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മുംബൈയിലെ എടിഎം വീഡിയോ പൊലീസിന് എസ്.ബി.ഐ നൽകി.
കുറ്റവാളികളെ തിരിച്ചറിയുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്ത ദിവസം രാത്രി 11.46 ന് ഒരാൾ എടിഎംൽ നിന്ന് പണം പിൻവലിക്കുന്നതാണു വീഡിയോയിൽ ഉള്ളത്. കറുത്ത ഷർട്ടും ജീൻസും ആയിരുന്നു വേഷം. അറസ്റ്റിലായ ഗബ്രിയേലിന് ഇയാളെ അറിയില്ല എന്നാണു ചോദ്യം ചെയ്യലിൽ പറഞ്ഞത്. അത് ശരിയെങ്കിൽ പിടിയിലാകാത്ത പ്രതികളിൽ ഒരാൾ പ്രാദേശിക കുറ്റവാളികളുടെ ഒരു ധാരണ ഉണ്ടാക്കിയതാവാനാണ് സാധ്യത.
ഒൻപതാം തീയതി രാത്രി 11.46 ന് തലസ്ഥാനത്ത് ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുൻ ചീഫ് മാനേജരുമായ ബി.ജ്യോതികുമാറിന്റെ അക്കൗണ്ടിൽ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടു. ഇതേ സമയം തന്നെയാണ് മുംബയിലെ എ. ടി. എം. ൽ പണം പിൻവലിക്കുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here