പിന്നെയും വരുന്നുണ്ട് ഈയാഴ്ച തന്നെ!!

 

അടൂർ ഗോപാലകൃഷ്ണൻ ദിലീപിനെയും കാവ്യാ മാധവനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ‘പിന്നെയും’ ട്രെയിലർ പുറത്തിറങ്ങി.അഞ്ചുവർഷത്തിനു ശേഷമാണ് ദിലീപും കാവ്യാ മാധവനും ഒന്നിച്ചഭിനയിക്കുന്നത് . കുടുംബജീവിതവും പ്രണയവും പറയുന്ന ഈ അടൂർ ചിത്രത്തിൽ പുരുഷോത്തമൻ നായർ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. നെടുമുടി വേണു,വിജയരാഘവൻ,ബേബി അക്ഷര,കെ.പി.എ.സി ലളിത,ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഈ മാസം 18ന് ചിത്രം തിയേറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top