ഇതൊന്നും ആരുമായും പങ്കുവയ്ക്കരുതേ!!!

സുഹൃത്തുക്കളോടും പങ്കാളിയോടുമൊക്കെ കാര്യങ്ങൾ പങ്കിടുന്നവരാണ് നമ്മൾ. ചിലപ്പോഴത് രഹസ്യങ്ങളാവാം,ചിലപ്പോൾ ആഹാരം,മറ്റ് ചിലപ്പോൾ നമ്മുടെ വസ്ത്രങ്ങൾ…
അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. എന്നാൽ,ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുതാത്ത ചില കാര്യങ്ങളുണ്ട്.
ഹെഡ്‌ഫോൺ: ഒരാൾ ഉപയോഗിക്കുന്ന ഹെഡ്‌ഫോൺ മറ്റൊരാൾ ഉപയോഗിച്ചാൽ ബാക്ടീരിയകളും അതുവഴി രോഗവും പകരാം.
ടവൽ,തോർത്ത്: ഇവ ഒന്നിലധികം പേർ ഉപയോഗിക്കുന്നത് ത്വക് രോഗങ്ങൾ വരാൻ ഇടയാക്കും.
ലിപ്സ്റ്റിക്: വൈറസുകൾ പകരാനും ശരീരത്തിനുള്ളിൽ കടന്ന് രോഗങ്ങളുണ്ടാക്കാനും കാരണമാകും
ഷേവിംഗ് സെറ്റ്: ഫംഗസ് ബാക്ടീരിയ വൈറസ് തുടങ്ങി പലതും പകരാനും ത്വക് രോഗങ്ങളുണ്ടാകാനും കാരണമാകും
ചീർപ്പ്: ഒരു ചീർപ്പ് ഒന്നിലധികം പേർ ഉപയോഗിക്കുന്നത് താരൻ പോലെയുള്ള ശിരോരോഗങ്ങൾ പകരാനിടയാകും
നെയിൽ കട്ടർ: ഒരേ നെയിൽ കട്ടർ ഒന്നിലധികം പേർ ഉപയോഗിക്കുന്നത് ഹെപ്പറ്റെറ്റിസ് പോലെയുള്ള രോഗങ്ങൾ പകരാൻ പോലും കാരണമായേക്കാം
ഹെൽമറ്റ്,തൊപ്പി: ഇവ പങ്കുവയ്ക്കുന്നത് താരൻ തുടങ്ങിയ ശിരോരോഗങ്ങൾക്ക് കാരണമാകും.
things never share everyday life, hygiene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here