ഇനി ചാണകത്തിനും നല്ല സമയം ; ഓൺലൈനിൽ മുന്തിയ കച്ചവടം

ഓൺലൈനിൽ മനോഹരമായി ‘കൊതിയൂറും’ കവറുകളിൽ ചാണകം റെഡി

നല്ല കാലം വരാൻ പോകുന്നു ചാണകത്തിനും. ചാണകം വേണമെങ്കിൽ കാലിത്തൊഴുത്തുകളിൽ ചാക്കുമായി കാത്തിരിക്കേണ്ട ; സംഗതിക്കിനി കീബോർഡിൽ വിരലമർത്തിയാൽ മതി. ഓൺലൈനിൽ മനോഹരമായി ‘കൊതിയൂറും’ കവറുകളിൽ ചാണകം റെഡി. ചാണകവും പശുവുമൊക്കെ രാഷ്ട്രീയ ആയുധമായതോടെ അതിന്റെ പുറകെ അത് വിശ്വസിച്ച് പോകുന്നവരുടെ പോക്കറ്റിലെ കാശ് ലക്ഷ്യമാക്കിയാണ് ആമസോൺ അടക്കമുള്ള മുൻനിര ഓൺലൈൻ വ്യാപാരികൾ പശുവിന്റെ കാഷ്ടം പാക്ക് ചെയ്തു വിൽക്കാൻ വയ്ക്കുന്നത്.

cow dung varali

ചാണകത്തിന് മൊബൈൽ ഫോണുകളിലെ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ കഴിവുണ്ട് എന്ന പ്രചാരണവും മറ്റും ഇതിന്റെ മാർക്കറ് ഉയർത്തി

ചാണകത്തിന് മൊബൈൽ ഫോണുകളിലെ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ കഴിവുണ്ട് എന്ന പ്രചാരണവും മറ്റും ഇതിന്റെ മാർക്കറ് ഉയർത്തി എന്നതിൽ സംശയം ഇല്ല. ജൈവവളമെന്ന നിലയില്‍ മാത്രം കണ്ടിരുന്ന ചാണകത്തിനിപ്പോൾ ഗമ കൂടി. ആഗോള ഇകൊമേഴ്‌സ് സൈറ്റായ ആമസോണ്‍ ഓണ്‍ലൈനില്‍ ചാണകവറളികളുടെ മനോഹര പാക്കറ്റുകൾ ലഭ്യമാണ്. ഇനി അടുക്കളയിലെ ആവശ്യത്തിനടക്കം ചാണകവറളി വേണമെങ്കില്‍ ആമസോണില്‍ ഓര്‍ഡര്‍ ചെയ്യാം. ഒരു കിലോഗ്രാം മുതല്‍ മുകളിലേക്ക് ചാണക വറളികള്‍ ലഭിക്കും. ഒക്കെ ഒരു കച്ചവടം തന്നെ. നന്നായി വിൽക്കാനറിയാമെങ്കിൽ ആർഷഭാരത സംസ്കാരത്തിനെയും മനോഹരമായി വിളിക്കാമെന്ന് തെളിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top