ഇതെവിടെയാ ‘ഈ’ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്!!

മോഹൻലാലിന്റെ സ്വാതന്ത്ര്യദിനാഘോഷം കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലായിരുന്നു.ദേശീയ പതാകയുയർത്തി പുഷ്പാർച്ചനയും നടത്തി ആഘോഷങ്ങൾ ഗംഭീരമാക്കി.പക്ഷേ,ഈ കീഴാറ്റൂർ എന്നാൽ ശരിക്കും കീഴാറ്റൂർ അല്ലാ എന്ന് മാത്രം. കോഴിക്കോട്ടെ ചെലപ്രം ഗ്രാമപഞ്ചായത്താണ് കീഴാറ്റൂരായതും ആഘോഷത്തിന് വേദിയായതും.
വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ജേക്കബ്ബിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനാണ് ഈ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് പ്രസിഡന്റ് ഉലഹന്നാനായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീനയാണ് നായിക.
ചിത്രത്തിന്റെ അണിയറപ്രവർത്തകരും നാട്ടുകാരും നന്മ സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളും ചേർന്നതോടെ ചെലപ്രത്തിന് അത് മറക്കാനാവാത്ത സ്വാതന്ത്ര്യദിനമായി. മോഹൻലാലിന്റെ ക്ഷണം സ്വീകരിച്ചാണ് സ്‌കൂൾ വിദ്യാർഥികൾ ലൊക്കേഷനിലെത്തിയത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here