ഇങ്ങനെയൊക്കെ ചെയ്യാമോ!!!

വിവാദങ്ങളോട് ശശി തരൂർ എംപിക്ക് വലിയ ഇഷ്ടമാണ്. ദേശീയ ഗാനം ആലപിച്ചപ്പോൾ നെഞ്ചോട് ചേർത്ത് കൈ വച്ചതു മുതൽ തുടങ്ങിയ കഷ്ടകാലം ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം കൂടിയായപ്പോൾ കണ്ടകശനിയിലെത്തിയിരുന്നു. പിന്നെ കുറച്ചുകാലം വലിയ ബഹളത്തിലൊന്നും കണ്ടില്ല. ഇപ്പോഴിതാ,സ്വാതന്ത്ര്യദിനത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് തിരുവനന്തപുരത്തിന്റെ എം.പി.
കനകക്കുന്നിൽ ദേശീയപതാക ഉയർത്താത്തതാണ് ശശി തരൂരിനെ ചൊടിപ്പിച്ചിരിക്കുന്നത്.ഉടനെ തന്നെ പ്രഖ്യാപനം നടത്തിയിരിക്കുന്നു താൻ പ്രതിഷേധം സംഘടിപ്പിക്കുകയാണെന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് കനകക്കുന്നിൽ ശശി തരൂരിന്റെ പ്രതിഷേധം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൊടിമരങ്ങളിലൊന്നാണ് കനകക്കുന്നിലേത്. എം പി ഫണ്ട് ഉപയോഗിച്ച് ശശി തരൂർ തന്നെ സ്ഥാപിച്ചതാണിത്. വിശേഷ അവസരങ്ങളിൽ മാത്രം ഇതിൽ പതാക ഉയർത്തിയാൽ മതിയെന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നതുമാണ്. എന്നാൽ,ആരാണ് ഇന്ന് അവിടെ ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത് എന്നതാണ് തരൂരിന്റെ ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here