ട്രോളന്മാർ കാണാതെ പോവുന്ന ചിലതുണ്ട്!!

 

പതിന്നാല് സെക്കൻഡിൽ കൂടുതൽ തന്നെ തുറിച്ചുനോക്കുന്ന പുരുഷനെതിരെ പരാതി നല്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്ന് ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു നിർത്തുന്നതിനു മുന്നേ ട്രോളന്മാർ വിഷയം ഏറ്റെടുത്തു. അത്തരം പരാതിയിന്മേൽ ജയിൽ ശിക്ഷ നല്കാൻ വകുപ്പുണ്ടെന്നായിരുന്നു ഡിജിപി പറഞ്ഞത്. കേട്ട പാതി കേൾക്കാത്ത പാതി ഋഷിരാജ് സിംഗിനെ ട്രോളുകയാണ് സോഷ്യൽമീഡിയ.

troll-newww14 സെക്കൻഡ് മതി ജീവിതം മാറിമറിയാൻ എന്നു തുടങ്ങി ആണുങ്ങളെ ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലേ എന്ന തരത്തിൽ വരെയാണ് ട്രോളുകളുടെ പോക്ക്. ഋഷിരാജ് സിംഗിനെ വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തുക കൂടി ചെയ്തതോടെ ആഘോഷിക്കാൻ വക കിട്ടിയ സന്തോഷത്തിലാണ് പല ട്രോളന്മാരും. എന്നാൽ,ഡിജിപി പറഞ്ഞതിലെ നല്ല വശങ്ങൾ കാണാതെ ഇത്തരമൊരു നിഗമനത്തിലെത്തുന്നത് തെറ്റല്ലേ എന്ന ചോദ്യവും ഉയരുകയാണ്.

troll-2ആ പ്രസ്താവനയിലൂടെ പെൺകുട്ടികൾ കൂടുതൽ ധൈര്യം കാണിക്കണം എന്ന സന്ദേശം പകരാനല്ലേ ഡിജിപി ശ്രമിച്ചത്. അതിക്രമങ്ങളുണ്ടാകുമ്പോൾ പോലും പരാതി നല്കാൻ തയ്യാറാകാതെ സംഭവം ഒളിപ്പിക്കുന്നവരാണ് ഭൂരിപക്ഷവും. സമൂഹത്തെയും കുറ്റവാളികളെയും പേടിച്ച് പെൺകുട്ടികളെടുക്കുന്ന ഈ തീരുമാനം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കാൻ ഒരു കാരണമാകുന്നില്ലേ എന്ന ചിന്തയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മോശം പെരുമാറ്റത്തിനുള്ള സാധ്യത അല്ലെങ്കിൽ സ്ഥിരമായുള്ള ശല്യപ്പെടുത്തൽ ഉണ്ടാവുമ്പോൾ തന്നെ പരാതിപ്പെട്ടാൽ ഒഴിവാക്കുന്നവയാണ് പല അപകടങ്ങളുമെന്ന് എല്ലാവർക്കുമറിയാവുന്നതുമാണ്.

ഇതിനുദാഹരണമായി എത്രയോ സംഭവങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. ചെന്നൈയിൽ റെയിൽവേ സ്‌റ്റേഷനിൽ കൊല്ലപ്പെട്ട സ്വാതിയും പെരുമ്പാവൂരിലെ ജിഷയും പിന്നെ പേരറിയാത്ത എത്രയോ പെൺകുട്ടികളും. ഡിജിപിയുടെ പ്രസ്താവനയിലെ നല്ലത് കാണാതെ വിമർശനത്തിന് വേണ്ടി മാത്രം അതിനെ കേൾക്കുന്നവർ ഇതെക്കെയെന്തേ ചിന്തിക്കാതെ പോവുന്നു!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More