കോടതി എന്ത് പറയും?

k-m-mani-serious

 

ബാർക്കോഴക്കേസ് തിരുവനന്തപുരം വിജിലൻസ് കോടതി അല്പസമയത്തിനകം പരിഗണിക്കും.കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ഹർജികളാണ് ഇന്ന് പരിഗണിക്കുക. വി.എസ്.അച്ച്യുതാനന്ദൻ ഉൾപ്പടെ 12 പേരാണ് ഇതു സംബന്ധിച്ച് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കെ.എം.മാണിയെ ഇടതുമുന്നണി ക്ഷണിച്ചതിനു ശേഷം കേസിൽ സർക്കാർ നിലപാട് എന്താണ് എന്നതും പ്രസക്തമാണ്.ഇടതുമുന്നണി അധികാരമേറ്റശേഷം ആദ്യമായി കേസ് പരിഗണിച്ചപ്പോൾ മാണിക്ക് ക്ലീൻ ചിറ്റ് നല്കിയ നടപടി വിജിലൻസ് ശരിവയ്ക്കുകയായിരുന്നു.മാണിക്കെതിരെ പുതിയ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണം നടത്താമെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.

മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് മുമ്പ് വിജിലൻസ് കോടതി തള്ളിക്കളഞ്ഞിരുന്നു.എന്നാൽ പിന്നീട് ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയതായി അറിയിച്ച് വിജിലൻസ് ക്ലീൻ ചിറ്റ് നല്കുകയായിരുന്നു. തുടർന്നാണ് വി.എസ് അടക്കമുള്ളവർ ഹർജികൾ സമർപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top