എങ്കിലും ഉപ്പേരി ചതിച്ചല്ലോ!!!

 

ഓണമാണ് വരുന്നത്. നാക്കിലയിൽ സദ്യ ഉണ്ണണം. ആവോളം പായസം കുടിക്കണം. ഉപ്പേരിയും ശർക്കരവരട്ടിയും കളിയടയ്ക്കയും കൊറിച്ച് ഊഞ്ഞാലും തിരുവാതിരയും പൂക്കളവുമൊക്കെയായി അങ്ങ് പൊടിപൊടിയ്ക്കണം….ഒരു ശരാശരി മലയാളി ഓണസ്വപ്‌നങ്ങൾ പങ്കുവയ്ക്കുകയാണ്. പെട്ടന്നാണ് ഒരു അശരീരി…ഇഷ്ടം പോലെ ഉപ്പേരി ഇത്തവണ നടപ്പില്ല. അന്വേഷിച്ചപ്പോ കാര്യം ശരിയാണ്,ഏത്തക്കായ വില റെക്കോഡിലെത്തിയതോടെ കായ ഉപ്പേരി എന്ന ഓണസ്വപ്‌നത്തിന് പകിട്ട് കുറയും.

രണ്ട്മാസം മുമ്പ് വരെ കിലോയ്ക്ക് 270 മുതൽ 300 രൂപ വരെയായിരുന്നു കായ ഉപ്പേരിയുടെ വിലയെങ്കിൽ ഇപ്പോഴത് 360 മുതൽ 420 വരെയാണ്. ഒണം സീസണാവുന്നതോടെ വില മുന്നോട്ട് അല്ലാതെ പിന്നോട്ട് പോവില്ലെന്നുറപ്പ്.തമിഴ്‌നാട്ടിൽ നിന്ന് ത്തേക്കായ വരവ് കുറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് അടിസ്ഥാന കാരണം.കഴിഞ്ഞ വർഷം 30 രൂപ ഹോൾസെയിൽ നിരക്കിൽ കിട്ടിയിരുന്ന ഏത്തക്കായക്ക് കിലോയ്ക്ക് 70ലധികമാണ് ഇക്കുറി വില.വെളിച്ചെണ്ണയ്ക്ക് വില ഉയർന്നതും തിരിച്ചടിയായി.

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് കാണം വിറ്റാലേ ഉപ്പേരി തിന്നാനാവൂ എന്ന് മാറ്റേണ്ടി വരുമോ!!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top