അമുലിൻ്റെ സുപ്രധാന പ്രഖ്യാപനം; ഒരു ലിറ്റർ പാൽ പാക്കറ്റിന് ഒരു രൂപ കുറയ്ക്കാൻ തീരുമാനം

ഒരു ലിറ്റർ പാലിന് ഒരു രൂപ കുറച്ച് അമുൽ. ഗോൾഡ്, താസ, ടീ സ്പെഷ്യൽ പാൽ എന്നിവയ്ക്കാണ് ഒരു ലിറ്റർ പാക്കറ്റിന് മാത്രമായി ഒരു രൂപ കുറച്ചത്. അമുൽ ബ്രാൻ്റ് ഉടമകളായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
വിലയിൽ മാറ്റം വന്നതോടെ ഒരു ലിറ്റർ അമുൽ ഗോൾഡ് പാലിൻ്റെ വില 66 രൂപയിൽ നിന്ന് 65 രൂപയായി കുറയും. ഒരു ലിറ്റർ അമുൽ ടീ സ്‌പെഷ്യൽ പാലിൻ്റെ വില 62 രൂപയിൽ നിന്ന് 61 രൂപയായി കുറയും. , അമുൽ താസ പാലിൻ്റെ നിരക്ക് ലിറ്ററിന് 54 രൂപയിൽ നിന്ന് 53 രൂപയായി കുറയും.
ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനും പാൽ ഉപഭോഗം കൂട്ടാനും വിൽപ്പന കൂട്ടാനുമാണ് വില കുറച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജയൻ മേത്ത പ്രതികരിച്ചത്. വില കുറയ്ക്കുന്നതിന് പിന്നിൽ മറ്റ് കാരണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപ് 2024 ജൂണിലാണ് അമുൽ പാൽ വില വർധിപ്പിച്ചത്. എല്ലാ കാറ്റഗറികളിലും പാൽ വില ലിറ്ററിന് രണ്ട് രൂപയാണ് അന്ന് വർധിപ്പിച്ചത്.
Story Highlights : Amul cuts milk prices by Re 1 per litre across India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here