കുറേ പേരുടെ പണി പോകുമേ

മൈക്രോസോഫ്റ്റിനും എച്ച് പിയ്ക്കും പിറകെ നെറ്റ് വർക്ക് ഉത്പന്ന നിർമ്മാതാക്കളായ സിസ്‌കോ സിസ്റ്റംസും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. 14000 ജീവനക്കാരെ പിരിച്ചുവിടാനാണ് സിസ്‌കോ ഒരുങ്ങുന്നത്.

സിസ്‌കോ ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കമ്പനി ഇതുവരെയും വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല. മൈക്രോസോഫ്റ്റും എച്പിയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നു.

വരുന്ന 12 മാസങ്ങൾക്കുള്ളിൽ 2850 പേർക്കടക്കം മൊത്തം 4700 പേർക്ക് മൈക്രോസേഫ്റ്റിൽ ജോലി നഷ്ടമാകും. 3000 പേരെ എച്ച് പിയും പിരിച്ചുവിടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top