ഇൻഡിഗോ വിമാനം തിരിച്ചിറക്കിയ സംഭവം; ഒഴിവായത് വൻ ദുരന്തം

jet airways introduce additional daily service IndiGo leaves 14 passengers behind indigo cancelled 47 airplane services

തിരിവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. അടിയന്തിരമായി വിമാനം നിലത്തിറക്കിയത് പൈലറ്റിന് സംശയം തോന്നിയതിനാൽ. തിരുവനന്തപുരത്തുനിന്ന് മുംബൈ വഴി ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 988 വിമാനമാണ് തിരിച്ചിറക്കിയത്.

മുൻചക്രം താഴാത്തതാണ് വിമാനം തിരിച്ചിറക്കാനുള്ള കാരണമെന്നാണ് പ്രഥമിക വിവരം. വിമാനം പുറപ്പെട്ടപ്പോൾ തന്നെ മുൻ ചക്രം പ്രവർത്തിക്കാത്തതിനാൽ യാത്ര സാധ്യമല്ലെന്ന് പൈലറ്റ് അധികൃതർക്ക് സന്ദേശം അയക്കുകയായിരുന്നു.

പിന്നീട് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി വിമാനം ഇറക്കി. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top