പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി കുട്ടികൾ മരിച്ചു

പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി രണ്ട് കുട്ടികൾ മരിച്ചു. പട്ടം പറത്തുന്നതിന് ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂൽ കഴുത്തിൽ കുടുങ്ങിയാണ് ഡെൽഹിയിൽ നാലും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ മാതാപിതാക്കൾക്കൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന സാഞ്ചി ഗോയലി (4) ന്റെ കഴുത്തിൽ പട്ടത്തിന്റെ നൂൽ കുടുങ്ങുകയായിരുന്നു. കാറിന്റെ സൺറൂഫിലുടെ പുറം കാഴ്ചകൾ കാണുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ നൂലു കുടങ്ങി, ഉടൻ തന്ന ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമാന സാഹചര്യത്തിൽ ഇതേ ദിവസം തന്നെയാണ് മൂന്ന് വയസ്സുകാരൻ ഹാരിയും പൊട്ടിയ പട്ട നൂൽ കഴുത്തിൽ കുടുങ്ങി മരിച്ചത്. പശ്ചിമ ഡെൽഹിയിൽ ബൈക്ക് യാത്രികൻ ചൈനീസ് നൂൽ കഴുത്തിൽ കുടുങ്ങി മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഡെൽഹി സർക്കാർ ഗ്ലാസ്, മെറ്റൽ കൊണ്ടു നിർമ്മിച്ച പട്ടനൂലുകൾ നിരോധിച്ചു.
ഇവയുടെ നിർമ്മാണവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോട്ടൺ നൂലുകളോ മറ്റോ ഉപയോഗിക്കാനും നിർദ്ദേശിക്കുന്നുണ്ട്. ഇനി ചൈനീസ് നൂലുകൾ ഉപയോഗിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയോ അഞ്ചുവർഷം വരെ തടവ് ശിക്ഷയോ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here