ഫോട്ടോഷോപ്പ് മാത്രമല്ല ഇങ്ങനേം പറ്റിക്കാനറിയാം!!

ഉത്തർപ്രദേശിലെ നഗ്ല ഫതേല എന്ന ഗ്രാമത്തിൽ വൈദ്യുതി എത്തിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുകേട്ട ഞെട്ടലിലാണ് ഗ്രാമവാസികൾ. കാരണം മറ്റൊന്നുമല്ല,അവിടുത്തെ 600 വീടുകളിൽ 450ലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതി കണക്ഷൻ ലഭിച്ച 150 വീടുകളിൽ വൈദ്യുതി എത്തിച്ചിരിക്കുന്നത് നിയമവിരുദ്ധമായും!!
പ്രധാനമന്ത്രിയുടെ ഗ്രാമീണ വൈദ്യുതീകരണ യജ്ഞത്തിലുൾപ്പെട്ട ഗ്രാമമാണ് നഗ്ല ഫതേല. ഇവിടെ പദ്ധതി നടപ്പാക്കിയെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ തെരുവ്വിളക്കുകൾക്കായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറിൽ നിന്ന് നിയമവിരുദ്ധമായി 150 വീടുകളിലേക്ക് വൈദ്യുതി നല്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.ഗ്രാമീണർ ടിവി കാണുന്ന ചിത്രമെന്ന പേരിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഷെയർ ചെയ്ത ചിത്രവും വ്യാജമാണ്. ചിത്രത്തിലുള്ളത് ഗ്രാമവാസികളല്ലെന്ന് അവർ ഉറപ്പിച്ച് പറയുന്നു.സത്യമറിയാതെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നും ഇവർ ആരോപിക്കുന്നു.അതേ സമയം,നഗ്ല സിദ്ധി നഗ്ല ഫത്‌ല ആയിപ്പോയതാവാമെന്നാണ് മോദി അനുകൂലികൾ ന്യായീകരിക്കാൻ ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here