മോഡിയുടെ വാക്കുകൾക്ക് പുല്ലുവില; പശുവിന്റെ പേരിൽ വീണ്ടും കൊല

പശുവിനെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചു ബിജെപി പ്രവർത്തകനെ അടിച്ചുകൊന്നു. കർണാടകയിലെ ഉടുപ്പിയിലാണ് ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകർ ജിജെപി പ്രവർത്തകനെ മർദ്ദിച്ചുകൊന്നത്.
പ്രവീൺ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനേഴ് പേരെ പോലീസ് അറെസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ അറെസ്റ്റ് ചെയ്തിരിക്കുന്നത്.

ടെമ്പോവിൽ പശുക്കളുമായി വന്ന പ്രവീണിനെയും സുഹ്യത്ത് അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞുനിറുത്തി മർദിക്കുകയായിരുന്നു. വാനിലെ പശുക്കളെ അറക്കാൻ കൊണ്ടുപോകുകയാണെന്ന വിവരത്തെ തുടർന്നാണ് സംഘം സ്ഥലത്തെത്തിയത്. ഇവരുടെ മർദ്ധനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ ബ്രഹ്മാവാറിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു. ദേവഡികയെ ഗുരുതര പരിക്കുകളോടെ ബ്രഹ്മാവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമമഴിച്ചുവിടുന്നവർക്ക് നേരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വാക്കുകൾക്ക് വില നൽകാതെയാണ് ഹിന്ദു സംഘടനകൾ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top