ശബരിമലയിലെ വിഐപി ക്യൂ; പിണറായിയും പ്രയാഗ് ഗോപാലകൃഷ്ണനും തമ്മിൽ വാക്കേറ്റം

ശബരിമലയിൽ നിലവിലുളള വിഐപി ക്യൂ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭക്തരുടെ സൗകര്യത്തിനായി ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമ്മിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരക്കൊഴിവാക്കാനായി റോപ് വേ സംവിധാനവും ഒരുക്കും. നിലവിലുളഌവിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദർശനത്തിനായി പ്രത്യേക പണം ഈടാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്ക് മികച്ച സൗകര്യം ഒരുക്കും. ഇതിനായി യാത്രാഭവനുകൽ തുടങ്ങും. കൂടാതെ സ്വകാര്യ ഹോട്ടലുകളുടെ കൊള്ള നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഐപി ക്യൂ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാഗ് ഗോപാലകൃഷ്ണനുമായി യോഗത്തിൽ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ പ്രയാഗ് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
വിഐപി ക്യൂ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാഗ് ഗോപാലകൃഷ്ണനുമായി യോഗത്തിൽ തർരക്കമുണ്ടായി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ പ്രയാഗ് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
വിഐപി ക്യൂ ഒഴിവാക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രസിഡന്റ്. പ്രസിഡൻറിൻറെ വാക്കുകളിൽ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചതോടെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ താൽപര്യപ്രകാരം മാത്രം മുന്നോട്ടു പോകാനാകില്ലെന്നും തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ ദർശനത്തിന് പണം വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല നട എല്ലാ ദിവസവും തുറക്കുന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here