Advertisement

രക്തം സ്വീകരിക്കാൻ ഒരേ രക്ത ഗ്രൂപ്പ് മാത്രം പോരാ ഒരേ ജാതിയുമാകണം

August 20, 2016
1 minute Read
govt employees get paid leave for blood donation

മരിക്കാൻ കിടക്കുമ്പോൾ ജാതിയും മതവുമില്ലെവന്നാണ് വെപ്പ്. എന്നാൽ എല്ലാർക്കും എല്ലാകാലകത്തും ഇതൊക്കെ ഉണ്ടെന്ന് തെളിയിക്കുകയാണ് ഈ പരസ്യം. ബ്ലഡ് ഡോണേഴ്‌സ് ഇന്ത്യ എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്ന രണ്ടു ട്വീറ്റുകളാണ് ഇതിന് തെളിവ്.

കാമ ജാതിയിൽ പെട്ടവർക്ക് മാത്രം എന്ന് തുടങ്ങുന്ന ട്വീറ്റ്. ആവശ്യപ്പെടുന്നത് മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് രക്തം നൽകാൻ. കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള രക്തം എന്ന ആവശ്യത്തേക്കാൾ പ്രഹാധാന്യത്തോടെ നൽകുന്നത് ജാതിയാണ്.

‘നേരത്തെ വന്ന ട്വീറ്റ് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമചോദിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയാണ് ഞങ്ങൾ. അവർ തരുന്ന വിവരങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കാം.’ എന്ന് ഇതേ അക്കൗണ്ടിൽ ഖേദ പ്രകടനവും എത്തി.

പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ഇതൊരു അബദ്ധമായിരുന്നു എന്നു വിശദീകരിക്കുകയും ചെയ്തു. രക്തം സ്വീകരിക്കുമ്പോൾ ഗ്രൂപ്പു മാത്രമല്ല ദാതാക്കൾ പുരുഷനാണോ സ്ത്രീയാണോ എന്നു നോക്കുന്നവരുമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മറ്റൊരു ട്വീറ്റ്. മുംബൈയിൽ പുരുഷ ദാതാക്കളെ ആവശ്യമുണ്ടെന്നാണ് ട്വീറ്റ്.

മരണമുഖത്ത് നിൽക്കുമ്പോഴും ജാതിയും മതവും വർഗ്ഗവും ലിംഗവും വരെ നോക്കിയാണ രക്തം സ്വീകരിക്കുന്നത് എന്ന യാഥാർത്ഥ്യം ഒരു വിഭാഗത്തിനെങ്കിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ അത് പ്രകടമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top