പ്ളാസ്റ്റിക്കും റബറും കത്തിച്ചാല്‍ ഇനി പോലീസ് പിടിക്കും

പ്ളാസ്റ്റിക്കും റബറും കൂട്ടിയിട്ട് കത്തിച്ചാല്‍ ഇനി പോലീസ് പിടിയ്ക്കും. ആരെങ്കിലും പരാതിപ്പെട്ടാല്‍  സംഗതി പോലീസ് പിടിക്കുന്ന കുറ്റമാണ് ഇനി അത് സ്വന്തം സ്ഥലത്താണെങ്കില്‍ പോലും!!.  ഡി.ജി.പി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുറലിലാണ് ഇക്കാര്യം ഉള്ളത്.

പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര കോട്ടമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 268, 269, 278 സെക്ഷനുകള്‍ പ്രകാരം നടപടി  കൈക്കൊള്ളാമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. തുറസ്സായ സ്ഥലങ്ങളില്‍ പ്ളാസ്റ്റിക്കും റബറും കത്തിക്കുന്നത് തടയണമെന്ന നിര്‍ദേശം  മാസം മുമ്പാണ് ഹൈകോടതി നല്‍കിയത്. ഇവ കത്തിക്കുന്നത് പൊതുജനാരോഗ്യത്തിന്  ഹാനികരമാണെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് കടമയാണെന്നുമുള്ള നിരീക്ഷണമാണ് അന്ന് കോടതി നടത്തിയത്.  പ്രവൃത്തിയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസിന്‍െറ ഭാഗത്ത് നിന്നുണ്ടാകണമെന്നും അന്നത്തെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ ഈ നിര്‍ദേശത്തിലാണ് നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top