Advertisement

ബലൂചിസ്ഥാൻ വിഷയം; മോഡിയെ പിന്തുണച്ച് കർസായി

August 20, 2016
Google News 0 minutes Read

ബലൂചിസ്ഥാൻ വിഷയത്തിൽ നരേന്ദ്ര മോഡിയെ പിന്തുണച്ച് അഫ്ഗാൻ മുൻ പ്രസിഡന്റ് ഹാമിദ് കർസായി. ബലൂചിസ്താനിൽ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഏറെ വിവാദമയ സാഹചര്യത്തിലാണ് കർസായി പിന്തുണയുമായി രംഗത്തെത്തി യിരിക്കുന്നത്.

ബലൂച് വിഷയത്തിൽ സംസാരിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ഇന്ത്യക്കും അഫ്ഗാനുമെതിരെ പാക് അധികൃതർ നിരന്തരം പ്രസ്താവനകൾ നടത്താറുണ്ടെന്നും കർസായി പറഞ്ഞു.

എന്നാൽ ഇത് ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പാക് ആഭ്യന്തര വിഷയത്തിൽ സംസാരിക്കുന്നതെന്നും ഹമീദ് കർസായി പറഞ്ഞു. ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കർസായിയുടെ പ്രതികരണം.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഏതെങ്കിലും ഭാഗത്ത് ഇന്ത്യ ഒരു നിഴൽ യുദ്ധത്തിന് ഉദ്ദേശിക്കുന്നതായി തോന്നുന്നില്ല. ബലൂച് നിഴൽ യുദ്ധത്തിലേക്ക് പോവുന്നത് ശരിയല്ലെന്നും കർസായി പറഞ്ഞു.

പാക് സർക്കാറിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ മൂലം ബലൂചിസ്താനിലെ ജനത മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിച്ച് വരികയാണ്. ഇത് പുറം ലോകത്തെ അറിയിക്കാനും പ്രശ്‌നപരിഹാരം നേടാനും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇതിന് മോദിയുടെ പ്രസംഗം ഒരു കാരണമായെന്നും കർസായി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here