പാക്കിസ്ഥാൻ ചാരനെന്ന് സംശയം; ഒരാൾ അറസ്റ്റിൽ

ഇന്ത്യ പാക് അതിർത്തിയിൽനിന്ന് ചാരനെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ചാരനെന്ന് സംശയത്തെ തുടർന്ന് 26 കാരനായ നന്ദലാൽ മേഘ്‌വാൾ എന്നയാളെ പിടികൂടിയത്. പാക് ചാരസംഘടനയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിന്റെ ഭാഗമാണ് ഇയാളെന്നാണ് സംശയം.
നന്ദലാൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ തെരച്ചിൽ നടത്തിയ പൊലീസ് സംഘം അതിർത്തി പ്രദേശങ്ങളുടെ ഭൂപടങ്ങളും സൈനിക വാഹനങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും ചിത്രങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഉൾപ്പെടുന്ന ഖിപ്രോ സ്വദേശിയാണ് ഇയാൾ.
ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ തലസ്ഥാനമായ ജയ്പൂരിലേക്ക് കൊണ്ടുപോയി വിവിധ ഏജൻസികൾ വിശദമായി ചോദ്യം ചെയ്യും ജയ്‌സാൽമർ പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ് അറിയിച്ചു. ഇയാളിൽ നിന്ന് കണ്ടെടുത്ത സാധനങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്ദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here