ടോറന്റില്‍ കയറിയാല്‍ തടവ്

ടൊറന്റ് സൈറ്റ് സന്ദര്‍ശിച്ചാല്‍ മൂന്നുവര്ഷം തടവും മൂന്ന് ലക്ഷം പിഴയും. സൈറ്റിൽ പ്രവേശിക്കുന്നവർക്കും ഡൗൺലോഡ്​ ചെയ്യുന്നവർക്കും പകർപ്പെടുക്കുന്നവർക്കുമെതിരെ 1957ലെ കോപ്പിറൈറ്റ്​ ആക്​ട്​ ​പ്രകാരമാണ്​ കേസെടുക്കുക. ആദ്യമായി ​സൈറ്റിൽ പ്രവേശിക്കു​ന്നവർക്ക്​ കോപ്പീ റൈറ്റ്​ ലംഘന പ്രകാരം ആറു മാസം മുതൽ മൂന്ന്​ വർഷം വരെ തടവും 50000 രൂപവരെ പിഴയും ലഭിക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഒരു വർഷം മുതൽ മൂന്ന്​ വർഷം വരെ തടവും ഒരു ലക്ഷം മുതൽ മൂന്ന്​ ലക്ഷം രൂപ വരെ പിഴയുമാണ്​ ഇൗടാക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top