ഹിന്ദുക്കൾ സന്താനോത്‌പാദനം വർദ്ധിപ്പിക്കണമെന്ന് മോഹൻ ഭഗവത് ; പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം

“ഭഗവത് ആദ്യം അദ്ദേഹത്തിന്റെ രാജാധിരാജനോട് സന്തതികളെ സൃഷ്ടിക്കാന്‍ പറയണം” – അസം ഖാന്‍
“കുട്ടികള്‍ക്ക് ബി ജെ പി സര്‍ക്കാര്‍ ജോലി നല്‍കുമോ ?” – ബി. എസ്. പി. നേതാവ് മായാവതി
ഹിന്ദു ദമ്പതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനാക്കെതിരെ രൂക്ഷ വിമർശനം. ഉത്തർപ്രദേശിലെ നേതാക്കൾ ഭഗവതിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി.
ഹിന്ദുക്കള്‍ സന്താനോൽപാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബി ജെ പി സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബി എസ് പിനേതാവ് മായാവതി പ്രതികരിച്ചു.‘ഭഗവത് ആദ്യം അദ്ദേഹത്തിന്റെ രാജാധിരാജനോട് – പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് – സന്തതികളെ സൃഷ്ടിക്കാന്‍ പറയണം’ – യു പി മന്ത്രി അസം ഖാന്‍ പറഞ്ഞു.
ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് ഏതു നിയമമാണ് നിഷ്കര്‍ഷിക്കുന്നതെന്നും മറ്റ് മതവിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിക്കുമ്പോൾ ഹിന്ദുക്കളെ ആരാണ് ഇതില്‍ നിന്നു തടയുന്നതെന്നുമാണ് ഭഗവത് പ്രസംഗിച്ചത്. ആഗ്രയിൽ അധ്യാപകരുടെ സമ്മേളനത്തിനിടയ്ക്കായിരുന്നു ആര്‍ എസ് എസ് മേധാവിയുടെ വിവാദ പ്രസംഗം.
’ഇത് വ്യവസ്ഥയുടെ പ്രശ്നമല്ല, സാമൂഹികാന്തരീക്ഷത്തിന്റേതാണ്. ബി ജെ പി സര്‍ക്കാരിന്റെ സന്ദേശവാഹകനല്ല താനെന്നും പ്രശ്നങ്ങള്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറോട് പറയണ’മെന്നും 11 ജില്ലകളിലെ അധ്യാപകര്‍ പങ്കെടുത്ത പടുകൂറ്റന്‍ സമ്മേളനത്തില്‍ ഭഗവത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here