മാഹിൻ ഷായുടെ ഫ്‌ളാറ്റിൽ 6400 ജലാറ്റിന്‍ സ്റ്റിക്ക് ; പെരുമ്പാവൂർ ഞെട്ടിക്കുന്നു

ഗ്രശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്ക് സ്ഫോടനം നടത്താനെന്ന് സംശയം
പെരുമ്പാവൂരില്‍ സ്വകാര്യ വ്യക്തിയുടെ ഫ്ളാറ്റില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 6400 ജലാറ്റിന്‍ സ്റ്റിക്കും കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
പൂപ്പാനി ഷാ മന്‍സില്‍ ഫ്ളാറ്റില്‍ മംഗലശേരി മാഹിന്‍ഷായുടെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച സ്ഫോടക വസ്തുശേഖരവും കഞ്ചാവും കഞ്ചാവ് നിറച്ച സിഗരറ്റും പിടിച്ചെടുത്തത്. ഇയാൾക്ക് 46 വയസ്സാണ് പ്രായം. മാഹിന്‍ഷായെ എക്സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുപ്പംപടി വൈദ്യശാലപ്പടിയില്‍ നിന്നും ജലാറ്റിന്‍ സ്റ്റികും കേപ്പും പിടിച്ചിരുന്നു
കഴിഞ്ഞ ദിവസത്തെ 60 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാട് നടുങ്ങിയിരിക്കെയാണ് വന്‍തോതിലുള്ള സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുപ്പംപടി വൈദ്യശാലപ്പടിയില്‍ നിന്നും പാറമടകളില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റികും കേപ്പും പിടിച്ചിരുന്നു.
അമ്മോണിയം നൈട്രേറ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന കുഴമ്പ് രൂപത്തിലുള്ള വസ്തുവാണ് ജലാറ്റിന്‍ സ്റ്റിക്. കേപ്പും വൈദ്യുതി വയറും ചേര്‍ത്ത് ഘടിപ്പിച്ചശേഷം സ്റ്റിക്കില്‍ വച്ചാണ് പാറപൊട്ടിക്കുന്നത്.
തീവ്രവാദ ബന്ധം അന്വേഷിക്കുന്നു
കണ്ടെടുത്ത ജലാറ്റിന്‍ സ്റ്റിക് എന്താവശ്യത്തിനാണ് സൂക്ഷിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. തീവ്രവാദ ബന്ധം അന്വേഷിക്കുന്നു. കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
കുറിച്ചിലക്കോട് സ്വദേശി ജബ്ബാറിന്റെയാണ് ജലാറ്റിന്‍ സ്റ്റിക്കെന്നാണ് മാഹിന്‍ഷാ നല്‍കിയ മൊഴി
മൂന്ന് നില ഫ്ളാറ്റിലെ താഴത്തെ നിലയിലെ ചവിട്ടുപടിയോട് ചേര്‍ന്നുള്ള ഗോഡൌണില്‍ അനധികൃതമായാണ് ജലാറ്റിന്‍ സ്റ്റിക് സൂക്ഷിച്ചിരുന്നത്. പാറമടകളില്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഇത്തരം സ്റ്റിക് സൂക്ഷിക്കാനുള്ള ലൈസന്‍സ് മാഹിന്‍ഷായ്ക്കില്ല.
ഇയാളുടെ ഭാര്യാ സഹോദരന്‍ കുറിച്ചിലക്കോട് സ്വദേശി ജബ്ബാറിന്റെയാണ് ജലാറ്റിന്‍ സ്റ്റിക്കെന്നാണ് മാഹിന്‍ഷാ നല്‍കിയ മൊഴി. പെരുമ്പാവൂരിലും പരിസരത്തേയും പാറമടകളിലേക്ക് സ്റ്റിക് എത്തിക്കുന്നത് ജബ്ബാറാണ്. എന്നാല്‍ ഇയാള്‍ക്കും ലൈസന്‍സില്ലെന്നാണ് സൂചന.
ജലാറ്റിന്‍ സ്റ്റിക്കും റിപ്പോര്‍ട്ടും എക്സൈസ് പെരുമ്പാവൂര്‍ പൊലീസിന് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here